ആലപ്പുഴ: കൗമുദി ടി.വി പ്രൊഡ്യൂസറായി​രുന്ന നിഖിൽ ദേവിന്റെ (ഉണ്ണി) അഞ്ചാം ചരമ വാർഷികാചാരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും തോട്ടപ്പള്ളിയിലെ കുടുംബവീടായ മഹിമയിൽ നടന്നു. നിഖിലിന്റെ കുടുംബം ഏർപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായമായ 10,001 രൂപയുടെ ചെക്ക് തോട്ടപ്പള്ളി നന്ദുഭവനത്തിൽ പ്രസാദ്- ഷൈല ദമ്പതികളുടെ മകനും ഐ.ടി​.ഐ വി​ദ്യാർത്ഥി​യുമായ നന്ദുവിന് കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ കൈമാറി. നിഖിലിന്റെ പിതാവ് ബലദേവൻ, അമ്മ ലളിത(റിട്ട. അദ്ധ്യാപിക), സഹോദരി നീതു, സഹോദരീഭർത്താവ് ഷിബു, സഹോദരീപുത്രി നിയ, ലളിതയുടെ അമ്മ സരസമ്മ, കുടുബാംഗങ്ങളായ ബോസ്, ആനന്ദവല്ലി, ജിനരാജൻ, അദ്ധ്യാപകൻ മധു, കേരളകൗമുദി റിപ്പോർട്ടർ സുരേഷ് തോട്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.