ആലപ്പുഴ : നിലവിൽ റേഷൻ കാർഡ് ഇല്ലാത്ത എല്ലാവർക്കും റേഷൻ കാർഡ് നൽകുന്നതിനായി താലൂക്ക് തല അദാലത്ത് 17 മുതൽ 29 വരെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നടത്തും. ആവശ്യമായ രേഖകൾ സഹിതം അക്ഷയ വഴി തയ്യാറാക്കിയ അപേക്ഷ ഹാജരാക്കണം.