photo

ആലപ്പുഴ: അപകടങ്ങൾ ഇല്ലാതാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രതീകാത്മക വാഹന പരിശോധന നടത്തി. ആലപ്പുഴ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ (എ.ഡി.ആർ.എഫ്) സഹകരണത്തോടെ നഗരത്തിലുടനീളം രണ്ട് ടീമുകളായിട്ടായിരുന്നു പരിശോധന.

നിയമങ്ങൾ അനുസരിച്ചവരെ അഭിനന്ദിക്കുകയും അല്ലാത്തവരെ ബോധവത്കരിക്കുകയും ചെയ്തു. ജില്ലയിൽ വാഹനാപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സേഫ് കേരള എം.വി.ഐ കെ.ദിലീപ്കുമാർ, കേണൽ വിജയകുമാർ, എ.എം.വി.ഐമാരായ സെബാസ്റ്റ്യൻ, ബാബുജി, അരുൺ മുഹമ്മദ് ഷാ, എ.ഡി.ആർ.എഫ് കോ-ഓർഡിനേറ്റർ പ്രേം സായി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 'റോഡ് സുരക്ഷയും പാലിക്കേണ്ട നിയമങ്ങളും' എന്നതിനെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു.