ആലപ്പുഴ: ജില്ല കളക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ലഭിച്ച 350 പരാതികളിൽ 320 എണ്ണം തീർപ്പാക്കി. അപേക്ഷകർ എത്താത്തതിനാൽ 30 പരാതികൾ മാറ്റി വെച്ചു. കുട്ടനാട് സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിൽ എ.ഡി.എം. വി. ഹരികുമാർ, അർ.ഡി.ഒ. എസ്. സന്തോഷ് കുമാർ, കുട്ടനാട് തഹസിൽദാർ ടി.ജെ വിജയസേനൻ, ഭൂരേഖ തഹസിൽദാർ രവീന്ദ്രനാഥ പണിക്കർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.