ആലപ്പുഴ: കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിന് 17,18 തീയതികളിൽ അമ്പലപ്പുഴ ടൗൺ ഹാളിൽ അംഗത്വ ക്യാമ്പയിനും അദാലത്തും ബോധവത്ക്കരണ പരിപാടിയും നടത്തും. അംഗത്വം, അംശാദായ അടവ്, പെൻഷൻ, ബോർഡ് നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് അദാലത്തിൽ മറുപടി ലഭിക്കും.