വലിയപറമ്പ്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് പുത്തൻപുരയ്ക്കൽ ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ പ്രതിമാസ നടതുറപ്പ് പൂജ ഇന്ന് നട‌ക്കും. രാവിലെ 5ന് ഹരിനാമകീർത്തനം, 5.30ന് ഗണപതിഹോമം തുടർന്ന് മറ്റ് പൂജകൾ. തട്ട്നിലവിളക്ക്, മുത്തുക്കുട,ഗ്യാസ് സ്റ്റൗ എന്നിവ ഭക്തർ നടയ്ക്ക് സമർപ്പിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മംഗലം ജിതിൻ, ശാന്തി പായിപ്പാട് വിനോദ് എന്നിവർ നേതൃത്വം നൽകും.