ആലപ്പുഴ : കുതിരപ്പന്തി ടി.കെ.എം.എം. യു.പി സ്കൂളിന്റെ 62-ാമത് വാർഷികാഘോഷവും യാത്ര അയപ്പ് സമ്മേളനവും എൻഡോവ്മെന്റ് വിതരണവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്. സുരേഷ് അദ്ധ്യക്ഷതവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായിരുന്ന അനീഷ് കുമാറിന്റെ സ്മരണാർത്ഥം നൽകിയ എൻഡോവ്മെന്റ് വിതരണം ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുരേഷ്ബാബു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. മഹേഷ് കുമാർ, ശാഖ സെക്രട്ടറി പി.കെ.ബൈജു, പൂർവ്വ വിദ്യാർത്ഥി സംഗമം സെക്രട്ടറി എം.എസ്.സജീവ്, അദ്ധ്യാപകരായ കെ.പി. ഗീത, സിന്ധു അജി എന്നിവർ സംസാരിച്ചു. 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അദ്ധ്യാപിക എൻ.എസ്. സംഗീതയ്ക്ക് യാത്രയയപ്പ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ.ശ്രീദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ആർ. ജ്യോതി നന്ദിയും പറഞ്ഞു.