മാവേലിക്കര: എ.ആർ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങര ഭഗവതിക്കും മുള്ളികുളങ്ങര ഭഗവതിക്കും അൻപൊലി മഹോത്സവം നടത്തി. ആർ.രാജേഷ് എം.എല്‍.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി കൂട്ടായ്മ പ്രസിഡന്റ് എസ്.അനിൽകുമാർ അധ്യക്ഷനായി. സന്തോഷ്.ബി, ദിലീപ്കുമാർ.കെ, സനു.കെ.ബാലൻ, രാജേഷ് കുമാർ.വി, ഉണ്ണി, അനിൽ.പി എന്നിവർ സംസാരിച്ചു.