ആലപ്പുഴ: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ 38-ാമത് ജില്ലാ സമ്മേളനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റമീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ.നസീം ഹരിപ്പാട്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സലാം കരുവാറ്റ,മനാഫ്,മുജീബ് ഹരിപ്പാട് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ.യു.റമീസ്.(പ്രസിഡന്റ് ), ഇസ്മായിൽ കുഞ്ഞ് പാനൂർ,നാസില, ജെസീബ്(വൈസ് പ്രസിഡന്റുമാർ), ഒ.മനാഫ്(ജനറൽ സെക്രട്ടറി), നൗഫൽ, കെ.എ.ഹാരിഷ്.,ബിജി(സെക്രട്ടറിമാർ), മുജീബ് ഹരിപ്പാട്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.