മാവേലിക്കര: ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ മാവേലിക്കര ബ്ലോക്കിലെ പര്യടനം തെക്കേക്കര പഞ്ചായത്തിൽ നിന്നും ആരംഭിച്ചു. കുറത്തികാട് ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.മുരളി, കോശി.എം.കോശി, അഡ്വ.ജോൺസൺ എബ്രഹാം, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, സ്വാഗതസംഘം ചെയർമാൻ കെ.ആര്‍.മുരളീധരൻ, കല്ലുമലരാജൻ, നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, കുര്യൻ പള്ളത്ത്, ലളിത രവീന്ദ്രനാഥ്, ബി.രാജലക്ഷ്മി, കെ.എൽ.മോഹൻലാൽ, അലക്‌സ് മാത്യു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനായി.