tv-r

അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. അരൂർ പഞ്ചായത്ത് പത്താം വാർഡ് പുത്തൻകാട് നികർത്തിൽ രാഹുൽ (27) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ ഒന്നിലധികം തവണ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു .ഒളിവിൽ പോയ പ്രതിയെ എസ്.ഐ. കെ.എൻ. മനോജും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരനും നിരവധി കേസിൽ പ്രതിയുമാണ് അറസ്റ്റിലായ രാഹുലെന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ.വിനോദ്കുമാർ, ശ്രീജിത്ത്, ജോയി, വൈശാഖ്, റിയാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.