ഹരിപ്പാട്: എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് അഡ്വ.സി.എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ജോമോൻ കുളഞ്ഞി കൊമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.ശോഭ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, പി.ബി.സുഗതൻ, യു.ദിലീപ്, വി.എം പ്രമോദ്, ജി.സിനു, സാജൻ.പി.കോശി, അശ്വതി വാസുദേവൻ, സുഭാഷ് പിള്ളക്കടവ്, ശ്രദ്ധ രാജേഷ്, ജിനു പള്ളിപ്പാട് , ആർ.അദ്വൈത് എന്നിവർ സംസാരിച്ചു. . ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജോ.സെക്രട്ടറി പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ടി.ടി ജിസ്മോൻ അവതരിപ്പിക്കും.