fthrt

ഹരിപ്പാട്: കളളിക്കാട് കുടികിടപ്പ് സമരനായകൻ പി.ആർ.വാസു അനുസ്മരണ സമ്മേളനം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സി.പി.എം. ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റി ആറാട്ടുപുഴ ലക്ഷം വീട് കോളനിയിൽ സലീമിനും കുടുംബത്തിനും നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. എ.യൂനസ്‌കുഞ്ഞ് അധ്യക്ഷനായി. എം.സത്യപാലൻ അനുസ്മരണപ്രഭാഷണം നടത്തി. എം.സുരേന്ദ്രൻ, ബി.രാജേന്ദ്രൻ, എൻ.സജീവൻ, വി.കെ.സഹദേവൻ, ബി.കൃഷ്ണകുമാർ, എം.ആനന്ദൻ, കെ.ഖാൻ തുടങ്ങിയവർ സംസാരിച്ചു.