ആലപ്പുഴ; മത്സ്യബന്ധനത്തിനിടെ ബോട്ടിൽ കുഴഞ്ഞു വിണ തൊഴിലാളി മരിച്ചു. പുറക്കാട് പഴയങ്ങാടി പുതുവൽ വീട്ടിൽ ഉമേഷ്(29) ആണ് മരിച്ചത്. ഇന്നലെ രാത്രി11മണിയോടെയാണ് സംഭവം. വളഞ്ഞവഴി തീരത്ത് നിന്ന്20കിലോമീറ്റർ അകലെ മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റു തൊഴിലാളികൾ വളഞ്ഞവഴി തീരത്ത് കൊണ്ടുവന്ന ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.