ആലപ്പുഴ: കയർ മേഖലയുടെ യന്ത്റവത്കരണ,ഉത്പന്ന വൈവിധ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാതിരപ്പള്ളി എയ്ഞ്ചൽ കിംഗ് ഓഡിറ്റോറിയത്തിൽ മന്ത്റി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. 620 ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകൾ, 3000 ഇലക്ട്രോണിക് റാട്ടുകൾ, 91 വില്ലോയിംഗ് മെഷീനുകൾ എന്നിവയുടെ വിതരണം, 21 ഓട്ടോമാറ്റിക്ക് ലൂമുകളുടെ പ്രഖ്യാപനം, റിമോട്ട് സ്‌കീം വായ്പകൾ, സംഘങ്ങളുടെ വൈദ്യുതി കുടിശിക, കാഷ് ക്രെഡിറ്റ് കുടിശിക എന്നിവയ്ക്കുള്ള കടാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം, കോറിഡോർ മാറ്റ്, റോപ്പ് മാറ്റ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലന പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.