photo

ചേർത്തല:വേളോർവട്ടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി മോനാട്ട് മനക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.

ഇന്ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 9ന് ബാലെ.18ന് വൈകിട്ട് 5ന് അഷ്ടപദികച്ചേരി, 8ന് പ്രഭാഷണം, 10ന് കഥകളി: കഥ പൂതനാമോക്ഷം, കിരാതം.19ന് ഉച്ചയ്ക്ക് 2ന് ഉത്സവബലിദർശനം, വൈകിട്ട് 7ന് തെക്കനപ്പൻ പുരസ്‌കാരം ഗായകൻ വിജയ് യേശുദാസിന് മന്ത്റി പി.തിലോത്തമൻ സമ്മാനിക്കും. ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ഓഡിയോ സി.ഡിയുടെ ആദ്യവില്പന നിർവഹിക്കും. തുടർന്ന് ഭക്തിഗാനമേള. 21ന് ശിവരാത്രി ഉത്സവം. രാവിലെ 7.30 മുതൽ വൈകിട്ട് നാലുവരെ ശിവരാത്രി സംഗീതോത്സവം. രാവിലെ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് ഫ്യൂഷൻസ്. 22ന് രാത്രി 9ന് മിമിക്‌സ് മേള,11ന് പള്ളിവേട്ട. 23ന് ആറാട്ടുത്സവം,രാവിലെ 8ന് കലശപൂജാദികൾ, രാത്രി 8ന് പ്രഭാഷണം,8.30ന് ആറാട്ടുപുറപ്പാട്, 10ന് നാടകം,12ന് ആറാട്ട് വരവോടെ ഉത്സവത്തിന് കൊടിയിറങ്ങും.