ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 19മുതൽ 21വരെ വിവിധ പരിപാടികളോടെ നടക്കും. അഭിഷേകം, ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, കളമെഴുത്തും പാട്ടും, ചാക്യാർകൂത്ത്, കഥാപ്രസംഗം, നാടൻപാട്ട്, താലം, കളഭാഭിഷേകം, ഭസ്മാഭിഷേകം, പുഷ്പാഭിഷേകം, കോമഡി ഷോ, നൃത്തനാടകം എന്നീ പരിപാടികൾ നടക്കും.