മാവേലിക്കര- പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ ബാൻഡ് ടീമിന്റെ ആശിർവാദം ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് നിർവഹിച്ചു. സ്കൂൾ മാനേജിംഗ് ബോർഡ് ചെയർമാൻ ഫാ.ടി.ടി.തോമസ് ആല അദ്ധ്യക്ഷനായി. കത്തീഡ്രൽ സഹ വികാരി ഫാ.പ്രസാദ് മാത്യു, ട്രസ്റ്റി സൈമൺ വർഗീസ്, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, സൊസൈറ്റി മാനേജർ വി.ജി.വർഗീസ്, ബാൻഡ് മാസ്റ്റർ മോഹനൻ, സ്കൂൾ മാനേജർ എ.ഡി.ജോൺ, ട്രഷറർ ഇടിക്കുള യോഹന്നാൻ, സെക്രട്ടറി ബിനു തങ്കച്ചൻ, ബോർഡ് അംഗങ്ങളായ ദീപു മാത്യു എബ്രഹാം, വി.ടി.ഷൈൻമോൻ, റോയി ജോർജ് തുടങ്ങിയവർ സംസാരിച്ചു.