dafgr
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സി ഡി എസ്സിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെ രാത്രി നടത്തം

ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സി..ഡി.എസിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീ തുല്യതയും ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് തൃക്കുന്നപ്പുഴ ടൗണിൽ ഒത്തുകൂടിയ സ്ത്രീകൾ പല സംഘങ്ങളായി രാത്രി നടത്തത്തിൽ പങ്കാളികളായത്. പ്രതിജ്ഞ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു ശശി, സുജമോൾ, ജയന്തി, ആബിദ, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രശോഭ തുടങ്ങിയവർ നേതൃത്വം നൽകി.