nss

ആലപ്പുഴ:കുട്ടനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നെടുമുടി ശ്രീവിദ്യാധിരാജ എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ മേള എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ ഡോ. കെ.പി.
നാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൻഡോവ് മെന്റുകൾ, എൻ.എസ്.എസ് സ്ഥാപക നേതാക്കളുടെ പേരിലുള്ള സ്‌കോളർഷിപ്പുകൾ, സ്‌പോൺസർഷിപ്പ് എന്നിവയുടെ വിതരണം പുളിങ്കുന്ന് എൻജി. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രതിനിധിസഭാ അംഗം എസ്.കൃഷ്ണകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പ്രസന്ന മോഹൻ, സെക്രട്ടറി ശ്രീദേവി രാജു, യൂണിയൻ വൈസ് പ്രസിഡന്റ്
പി.രാധാകൃഷ്ണൻ നായർ, യൂണിയൻ സെക്രട്ടറി വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു