അമ്പലപ്പുഴ: തെക്ക് ഗ്രാമപഞ്ചായത്തിന്റെ ദുരന്തനിവാരണ പദ്ധതി വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ കരട് പദ്ധതി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എം.പി.ഹരികൃഷ്ണൻ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് മായാദേവി, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ.ആർ.ശ്രീകുമാർ, രതിയമ്മ, ശോഭാ ബാലൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ കരുമാടി മുരളി, സുഷമ രാജീവ്, സബിത,ശ്യാംലാൽ, അഡ്വ.കരുമാടി ശശി തുടങ്ങിയവർ സംസാരിച്ചു.