ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അന്ധകാരനഴിയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സുനാമി ഭവനങ്ങൾ നിഷേധിച്ചതിനെതിരെ നടന്ന സമരത്തിലൂടെ 1057 വീടുകൾ നേടിയെടുത്തതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. സമരസ്മരണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജോയി സി.കമ്പക്കാരൻ, ഒ.കെ.മോഹനൻ, വി.സി.മധു,എൻ.എസ്.ശിവപ്രസാദ്, കെ.കെ.സിദ്ധാർത്ഥൻ, എ.പി.പ്രകാശൻ എന്നിവർ സംസാരിച്ചു.