ചാരുംമൂട്: നൂറനാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ധ്വനി-2020 സർഗാത്മക പ്രതിഭ ദേശീയ അവാർഡ് ജേതാവ് കുമാരി കൺമണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. അശോകൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം നളിനി ദേവദാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. മധുകുമാരി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. നരേന്ദ്രൻ , ടി.കെ.രാജൻ പഞ്ചായത്തംഗം എസ്. സരള, ഭരണിക്കാവ് സി.ഡി.പി.ഒ കെ. ലളിത ,ഐ.സി.ഡി.എസ് സൂപ്പർവൈസർ മഞ്ജുരാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്കായി കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.