ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ ശ്രീ ശിവമൂർത്തി ക്ഷേത്രത്തിലെ കെട്ടുകാഴ്ച മഹോത്സവം ഇന്നു മുതൽ 21 വരെ നടക്കും. ഇന്ന് രാവിലെ 6.30ന് ഭദ്രദീപം ഏറ്റുവാങ്ങൽ, 6.40ന് അഖണ്ഡ നാമജപയജ്ഞം,​ 9.30ന് ഭദ്രദീപ പ്രതിഷ്ഠ,​ ഉച്ചയ്ക്ക് 12.​30ന് അന്നദാനം,​ വൈകിട്ട് 6ന് അഖണ്ഡ നാമജപ സമ‌ർപ്പണം,​ 6.30ന് ദീപക്കാഴ്ച, തുടർന്ന് സേവ,​ 9ന് വെടിക്കെട്ട്. 18ന് ഉച്ചയ്ക്ക് 12ന് എതിരേൽപ്പ്,​ ഉച്ചയ്ക്ക് 12.45ന് അന്നദാനം. 19ന് രാവിലെ 8ന് ഭാഗവതപാരായണം,​ വൈകിട്ട് 7.30ന് കുത്തിയോട്ട ചുവടും പാട്ടും,​ 20ന് രാവിലെ 8ന് ഭാഗവതപാരായണം,​ ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ വൈകിട്ട് 6.30ന് ദീപക്കാഴ്ച,​ 21ന് മഹാശിവരാത്രി രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,​ 6.30ന് മഹാമൃത്യുഞ്ജയ ഹോമം,​ 7ന് ശിവപുരാണ പാരായണം,​ ഉച്ചയ്ക്ക് 12ന് അന്നദാനം,​ 2ന് പുറപ്പെടൽ ചടങ്ങ്,​ 2.30ന് ദക്ഷിണ സമർപ്പണം തുടർന്ന് നന്ദികേശ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പാട്.

പള്ളിപ്പാട് വടക്കേക്കര ശ്രീ ശിവശക്തി നന്ദികേശ കെട്ടുകാഴ്ച സമിതിയുടെ ആറാമത് കെട്ടുകാഴ്ച മഹോത്സവം ഇതോടനുബന്ധിച്ചു നടക്കും.