മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സ്കൂൾ ഓഡിറ്റോറിയത്തിൽ പി.പരമേശ്വർജി അനുസ്മരണം നടത്തി. പ്രാന്ത കാര്യകാരി സദസ്യൻ കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ സംഘചാലക് ഡി.ദിലീപ് അദ്ധ്യക്ഷനായി. ജില്ലാ കാര്യവാഹ് എസ്.മോഹൻകുമാർ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ജെ.രാജ്മോഹനൻ, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ശ്രീകുമാർ, വിഭാഗ് പ്രചാർ പ്രമുഖ് ജെ.മഹാദേവൻ, ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാർ, ശബരിഗിരി വിഭാഗ് കാര്യവാഹക് ഓ.കെ.അനിൽ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പരമേശ്വർജിയെ കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു.