മാവേലിക്കര: പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന ട്രെയിനിംഗ് കോളേജുകളെ പങ്കെടുപ്പിച്ച് നടത്തിയ ദ് ടീച്ചർ ഷെഫ് - 2020 പാചക മത്സരത്തിന്റെ ഫൈനൽ 18ന് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജിബി ജോർജ്, ജനറൽ കൺവീനർ പ്രൊഫ.ബോബി ഉമ്മൻകുര്യൻ എന്നിവർ അറിയിച്ചു.
എസ്.എൻ കോളേജ് വർക്കല, സെന്റ് മേരീസ് കോളേജ് തിരുവല്ല, മൗണ്ട് താബോർ കോളേജ് പത്തനാപുരം, പീറ്റ് മെമ്മോറിയൽ കോളേജ് മാവേലിക്കര, എസ്.എ.എം കോളേജ് എറണാകുളം, ടൈറ്റസ് ടീച്ചേഴ്സ് കോളേജ് തിരുവല്ല എന്നീ ടീമുകൾ ഫൈനൽ റൗണ്ടിലേയ്ക്ക് യോഗ്യത നേടി. കേരളത്തിലെ 15 ട്രെയിനിംഗ് കോളേജുകൾ മത്സരത്തിൽ പങ്കെടുത്തു.