മാവേലിക്കര: ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാവേലിക്കര ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ജന ശ്രീജാതൻ, ആദിത്യ സരിൻ, കാവ്യ കൃഷ്ണകുമാർ, ഗൗതം കൃഷ്ണ, അഭിനവ് ശ്രീകുമാർ, അഖിലേഷ് ലജി, അഭിമീഷ് ശ്രീകുമാർ, ആകർഷ ലജി, ബി. അഖിൽ, രതീഷ് രമേഷ് കുമാർ എന്നിവരാണ് സ്കൂളിനുവേണ്ടി പോയിന്റ് നേടിയത്. കഴിഞ്ഞ വർഷവും ശ്രീനാരായണ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അനുരൂപ് ഗോപിനാഥ് ആണ് പരിശീലകൻ. സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ ഡോ.ഷെർളി പി. ആനന്ദ് ട്രോഫികൾ ഏറ്റുവാങ്ങി.