ആലപ്പുഴ: എ.സി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനു സമീപം ടിപ്പർ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു അപകടം. തകഴിയിൽ നിന്ന് മങ്കോമ്പിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സമ്മേളനത്തിന്റെ പ്രചാരണ വാഹനം എത്തിയപ്പോൾ പെട്ടന്ന് നിറുത്തിയ ടിപ്പറിനടിയിലേക്ക് പിന്നാലെ വന്ന ബൈക്ക് ഇടിച്ചു കയറി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും ചാടി രക്ഷപ്പെടുകയായിരുന്നു.