ചേർത്തല: പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് എ.ഐ.വൈ.എഫ് നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിയമനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരുടേതെന്ന പേരിൽ വന്ന ആരോപണങ്ങൾ അംഗീകരിക്കാനാകുന്നതല്ല. യുവജങ്ങൾക്കതിരെ കേന്ദ്ര സർക്കാർ തുടരുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പൊതു സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.യു.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോൻ,എൻ.എസ്.ശിവപ്രസാദ്,അതുല്യ ഉദയൻ,അനൂപ്, എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് സി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എസ്.സനീഷ് (പ്രസിഡന്റ്), കെ.സി.ശ്യാം (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.