photo


കുട്ടനാട്: ജനങ്ങളെ ദ്രോഹിക്കുകയും എതിർക്കുന്നവരെ ഇല്ലാതാക്കുക ചെയ്യുന്ന നയമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജില്ലാ പദയാത്രയുടെ കുട്ടനാട് നോർത്ത് ബ്ലോക്കിലെ സമാപന സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

രാഷ്ട്രീയ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തുന്ന സി.പി.എം രാഷ്ട്രീയ ഫാസിസ്റ്റുകളാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയവരെ രക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്നു ചെലവഴിക്കുന്ന സർക്കാർ നൽകുന്ന സന്ദേശം വ്യക്തമാണ്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ബി.ജെ.പി ഭരണത്തിൽ ചവിട്ടിമെതിക്കപ്പെടുകയാണെന്നും സാധാരണക്കാരെ മറന്നുകൊണ്ട് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പുളിങ്കുന്ന് ജങ്കാർ കടവിലായിരുന്നു സമാപന സമ്മേളനം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസഫ് ചെക്കോടൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.മുരളി, എ.എ.ഷുക്കൂർ, ജോൺസൺ ഏബ്രഹാം, സി.ആർ. ജയപ്രകാശ്, എം.എൻ.ചന്ദ്ര പ്രകാശ്, ജി മുകുന്ദൻ പിള്ള, അലക്‌സ് മാത്യു, എസ്. ശരത്, അനിൽ ബോസ്, എബി കുര്യാക്കോസ് പി.ടി.സ്‌കറിയ, കെ.ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, പ്രതാപൻ പറവേലി, എം.എൻ. തമ്പി, ജോഷി കൊല്ലാറ, ഉദയകുമാർ, എം.എം.ജോസഫ്, പി.ഡി.അലക്‌സാണ്ടർ,ബെന്നിച്ചൻ മണാശ്ശേരി, ടിജിൻ ജോസഫ്, സജി ജോസഫ്, സി.വി.രാജീവ്, തോമസ്. പി.എസ്, ഉല്ലാസ് ബി. കൃഷ്ണൻ, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, പി.ബി. വിശ്വേശര പണിക്കർ, പി.സാബു , എസ് സുബഹു, എസ്. ദീപു, ടി.രാജൻ തുടങ്ങിയവർ സംസാരിച്ചു..ജില്ലാ പദയാത്രയുടെ കുട്ടനാട് നോർത്ത് ബ്ലോക്കിലെ പദയാത്ര കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഫ്ളാഗ് ഒഫ് ചെയ്തു.