ആലപ്പുഴ: ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന, ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ജനകീയ പദയാത്രയുടെ ഇന്നത്തെ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈകിട്ട് 6ന് ഹരിപ്പാട് താലൂക്ക് ആശുപതിക്കു സമീപമാണ് സമാപന സമ്മേളനം. കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട് പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് ഇന്ന് പദയാത്ര.