ചാരുംമൂട്: വെട്ടിക്കോട് പുഞ്ചയുടെ പടിഞ്ഞാറു ഭാഗത്തെ കൊയ്യാൻ പാകമായ രണ്ടരയേക്കർ സ്ഥലത്തെ നെൽകൃഷി പാടെ കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ തീ പടർന്നു കത്തുന്നത് കണ്ടയുടൻ നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയാണുണ്ടായത്. സാധു പുരത്തെ പ്രൊഫ. കെ.കുമാരന്റെ ഉടമസ്ഥതയിലുള്ള പാടമാണിത്. ഏതോ സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന്ന് കരുതുന്നു.