മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20ന് ഗോവിന്ദപൻസാരെ രക്തസാക്ഷി ദിനത്തിൽ മതനിരപേക്ഷ സംഗമം സംഘടിപ്പിക്കും. കല്ലുമല ജംഗ്ഷനിൽ വൈകിട്ട് 4ന് നടക്കുന്ന സംഗമം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണിമോൾ, ജെ ഷൈലജ, അഡ്വ.എസ് സോളമൻ, അഡ്വ.കെ.അശോക് കുമാർ, സതീഷ് ചന്ദ്രബാബു, ബി അനിൽ, റ്റി രവിന്ദ്രൻ ,കെ.രാജേഷ്, എം.ഡി ശ്രീകുമാർ എന്നിവർ പങ്കെടുക്കും.