ആലപ്പുഴ: ഭരതൻ-കെ.കെ.ഹരിദാസ് സ്മാരക പ്രതിഭാപുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച്‌ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കും. ഭരതൻ, കെ.കെ.ഹരിദാസ് എന്നിവരുടെ സിനികളിലെ കലാത്മകത എന്ന വിഷയത്തെ ആസ്പദമാക്കി രചിച്ച ഉപന്യാസങ്ങൾ സ്‌കൂൾ-കോളജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം 29 ന് മുമ്പ് ആര്യാട് ഭാർഗവൻ, ഡയറക്ടർ,വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, വ്യാസപുരം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:9495440501.