ആലപ്പുഴ: കാനറ ബാങ്കിന്റെ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ യുവതീയുവാക്കൾക്കായി സൗജന്യമായി നടത്തുന്ന മൂന്നുമാസത്തെ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യക്തിത്വ വികസന കോഴ്സ്,ഒാഫീസ് നിർവഹണം,ഇംഗ്ലീഷ് ആശയവിനിമയം,ബി.പി.ഒ,ഡി.ടി.പി,കസ്റ്റമർ കെയർ സർവീസ് എന്നിവ ഇൗ കോഴ്സിന്റെ ഭാഗമായിരിക്കും. അപേക്ഷകർ പ്ലസ്ടു പാസായവരും 18 നും 28 നും മദ്ധ്യേ പ്രായമുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായിരിക്കണം. താത്പര്യമുള്ളവർ 29 ന് വൈകിട്ട് 5 ന് മുമ്പ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി അപേക്ഷ നൽകണം. പരിശീലന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് ബോട്ട്ജെട്ടിക്ക് സമീപമുള്ള കാനറ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമോഷൻ ടെക്നോളജി ഒാഫീലിലോ 0477-2254245,9497437245 എന്നീ നമ്പരിലോ ബന്ധപ്പെടണം.