 നിർജ്ജലീകരണം അതി രൂക്ഷമെന്ന് ആരോഗ്യ വിദഗ്ദ്ധർ

ആലപ്പുഴ: വേനൽച്ചൂടിന് ആശ്വാസം പകർന്നുകൊണ്ട് ജില്ലയിൽ പഴംവിപണി സജീവമായി. വിവിധ ഇനത്തിലുള്ള തണ്ണിമത്തൻ, പൊട്ടുവെള്ളരി, ചെറുനാരങ്ങ, ഓറഞ്ച്, ആപ്പിൾ, കൈതച്ചക്ക, പപ്പായ, മാമ്പഴം തുടങ്ങിയവയാണ് വില്പനയിൽ മുന്നിൽ നിൽക്കുന്നത്.

ചൂടിൽ നിർജ്ജലീകരണം പതിവിലും ഏറുമെന്നതിനാൽ ആരോഗ്യ സംരക്ഷണത്തിന് ജലാംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾ ശീലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മൂത്രാശയ രോഗങ്ങൾ, മൂത്രാശയക്കല്ല്, പഴുപ്പ് തുടങ്ങിയ രോഗങ്ങൾക്കും വേനലിൽ സാദ്ധ്യത കൂടുതലാണ്. പുറമേ ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, വിവിധ ഇനം പനികൾ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കുറയും. നിർജ്ജലീകരണത്തിന് പരിഹാരമുണ്ടാക്കാൻ കുറഞ്ഞത് നാലു ലിറ്റർ വെള്ളമെങ്കിലും ഒരാൾ ഒരു ദിവസം കുടിക്കണം.

ഇറാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ആപ്പിൾ എത്തുന്നത്. ഓറഞ്ച് ജയ്പൂരിൽ നിന്നെത്തുമ്പോൾ മുന്തിരി കാശ്മീരിൽ നിന്നാണ് വരുന്നത്. ആലുവ, തൃശൂർ മേഖലകളിൽ നിന്നാണ് കൈതച്ചക്ക, പൊട്ടുവെള്ളരി എന്നിവയെത്തുന്നത്.

 വിലവിവരം (കിലോ)

# തണ്ണിമത്തൻ സാദ- 20

# തണ്ണിമത്തൻ കിരൺ- 25

# തണ്ണിമത്തൻ മഞ്ഞ- 30

#‌ ഓറഞ്ച്- 50

# ആപ്പിൾ-160

# മുന്തരി സാദ-60

# മുന്തരി കുരു ഇല്ലാത്തത്-140

# മുന്തരി വെള്ള-120

# കൈതച്ചക്ക- 45

# മാതള നാരങ്ങ-130

# പേരയ്ക്ക- 80

# ചെറുനാരങ്ങ- 50

# പൊട്ടുവെള്ളരി- 60

# കരിക്ക്- 40

# തക്കാളി-25

# മത്തങ്ങ- 40

# വെള്ളരിക്ക-50

# പപ്പായ-65

...............................................................

# ശ്രദിക്കണം

 ദ്രവരൂപത്തിലുള്ളതിനും സസ്യാഹാരങ്ങൾക്കും പ്രാധാന്യം നൽകണം

 മത്സ്യം, ഇറച്ചി, ബിരിയാണി പരമാവധി ഒഴിവാക്കുക

 തിളപ്പിച്ചാറ്റിയ രണ്ടുലിറ്റർ വെള്ളം രാവിലെ കുടിക്കണം

 ആവിയിൽ പുഴുങ്ങിയ പ്രഭാത ഭക്ഷണത്തിന് പ്രാധാന്യം നൽകണം

 അപ്പം, ഇഡലി, ഇടിയപ്പം തുടങ്ങിയവ നന്ന്

 ദിവസവും 8 ഗ്ളാസ് വെള്ളം കുടിക്കണം

 ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ ഉത്തമം

......................................................

'വേനൽക്കാലത്ത് വൈറസ് രോഗങ്ങൾ വ്യാപിക്കാൻ സാദ്ധ്യതയേറെയാണ്. സൂര്യാഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം'

(ഡോ. ബി.പത്മകുമാർ, മെഡിസിൻ വിഭാഗം പ്രൊഫസ, മെഡി. ആശുപത്രി, ആലപ്പുഴ)