ആലപ്പുഴ:ട്രഷറി നിയന്ത്റണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ

കുഞ്ഞുമോന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ ജില്ലാ ട്രഷറി ഓഫീസിനു മുന്നിൽ ധർണ നടത്തി.
കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മുൻചെയർമാൻ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, കേരള കോൺഗ്രസ് (എം.) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ബഷീർ കോയാപറമ്പിൽ, മോളി ജേക്കബ്, അഡ്വ. എ.എ. റസാഖ്, അഡ്വ. ജി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ്. പാർലമെന്ററി ഡെപ്യൂട്ടി ലീഡർഎ.എം.നൗഫൽ സ്വാഗതവും, സെക്രട്ടറി ബിന്ദു തോമസ് നന്ദിയും പറഞ്ഞു.