മാവേലിക്കര: തഴക്കര മൊട്ടയ്ക്കൽ ശ്രീഭദ്രാ ഭഗവതി, മഹാവിഷ്ണു ക്ഷേത്രത്തിൽ മൊട്ടയ്ക്കൽ കുടുംബക്ഷേമ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പതിനൊന്നാമത് ഭാഗവത സപ്താഹയജ്ഞം 20 മുതൽ ഉതൃട്ടാതി മഹോത്സവദിനമായ 26 വരെ നടക്കും. ഇന്ന് രാവിലെ 7ന് തോറ്റംപാട്ട്, രാത്രി 8മുതൽ കുത്തിയോട്ടപ്പാട്ടും ചുവടും. 19 ന് രാവിലെ 6ന് അഖണ്ഡനാമജപയജ്ഞം, 9.30ന് പൊങ്കാല, രാത്രി 8 മുതൽ നാമസങ്കീർത്തനം.
സപ്താഹയജ്ഞത്തിന് തന്ത്രി ടി.കെ.ശിവശർമ്മൻ, ജോത്സ്യൻ ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, മേൽശാന്തി പൊന്നപ്പൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഹരിപ്പാട് വേണുജി യഞ്ജാചാര്യനും ആലപ്പുഴ സോമനാഥ്, ചെട്ടികുളങ്ങര പ്രേമചന്ദ്രൻ, കണ്ടിയൂർ സുഭാഷ്, മാവേലിക്കര വാസുദേവൻ എന്നിവർ യജ്ഞപൗരാണികരുമാണ്. 20ന് രാവിലെ 6ന് ക്ഷേത്രസമിതി പ്രസിഡന്റ് മൊട്ടയ്ക്കൽ സോമൻ സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠം നടത്തും. ദിവസവും രാവിലെ 5ന് ഗണപതിഹോമം, 6 ന് വിഷ്ണുസഹസ്രനാമം, 7.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30നും രാത്രി 7.30 നും പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും.
22ന് രാവിലെ 11ന് ഉണ്ണിയൂട്ട്, രാത്രി 8ന് തിരുവാതിര. 23ന് രാവിലെ 9.30 ന് മൃത്യുഞ്ജയഹോമം. 24ന് ഉച്ചക്ക് 1ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ. 25ന് രാവിലെ 9.30 ന് നവഗ്രഹപൂജ. 26ന് എതിരേൽപ്പ് മഹോത്സവം, വൈകിട്ട് 3.30 ന് എതിരേൽപ്പ് ക്ഷേത്രത്തിൽ നിന്നും താലപ്പൊലികളോടും വാദ്യമേളങ്ങളോടും കൂടി തിരിച്ച് വഴുവാടി കിരാതൻകാവ് ശിവക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് തഴക്കര മൊട്ടയ്ക്കൽ പോളച്ചിറയ്ക്കൽ എത്തി അവിടെ നിന്നു ഘോഷയാത്രയായി കരയംവെട്ടം ജംഗ്ഷൻ, ഓവർബ്രിഡ്ജ്, വേണാട് ജംഗ്ഷൻ, വള്ളിയാൽത്തറ വഴി ക്ഷേത്രത്തിൽ എത്തും. രാത്രി 9.30ന് സോപാനസംഗീതം, 9.45ന് ശിങ്കാരിമേളം ഫ്യൂഷൻ, 10.30 മുതൽ വിഷ്വൽ ഗാനമേള.