ചെങ്ങന്നൂർ: ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. . അടിമാലി മൂറത്താങ്കൽ ദേവസ്യയുടെയും ബ്രിജിത്തിന്റെയും മകൻ ജോസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരുമണിയോടെ ചെങ്ങന്നൂർ ഹാച്ചറി ജംഗ്ഷനു സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജോസിന്റെ ഭാര്യ ധന്യ , മകൻ സെബാസ്റ്റ്യൻ (ടിനു- 3) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ധന്യയുടെ ബന്ധുവിനെ കാണാൻ പോവുകയായിരുന്നു ഇവർ. ജോസിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മച്ചിപ്ലാവ് ഫ്രാൻസിസ് അസീസി ചർച്ചിൽ.