ആലപ്പുഴ :കെ.എസ്.ആർ.ടി.സി ബസുകളുടെ സ്റ്റേ സർവീസ് നിറുത്താനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിൻമാറണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. തങ്കമണി, യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ ചമ്പക്കുളം, റ്റി.സി. ശാന്തിലാൽ, എം.പി. പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, എം.അബൂബക്കർ, എസ്. പ്രേംകുമാർ, കെ.ടി. മാത്യു, പി.പി. രാജപ്പൻ, എം.ജെ. സ്റ്റീഫൻ, ഇ.എ. ഹക്കിം, ബി. രാമചന്ദ്രൻ, വി. പുഷ്‌കരൻ, വി.വി. ഓംപ്രകാശ്, പി.കെ. നാണപ്പൻ, ഗോപി മോഹൻ, എം. സോമൻ എന്നിവർ പങ്കെടുത്തു.