ആലപ്പുഴ: ഇന്ത്യൻ ഗ്രാമങ്ങളിലും നഗര ചേരികളിലും നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യം മതിൽ കെട്ടി മറച്ചാൽ ശ്രദ്ധിക്കില്ലെന്ന് കരുതുന്ന കേന്ദ്ര ഭരണക്കാർ ലോകത്തിന് മുന്നിൽ അപഹാസ്യരാകുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.എ.ഐ.ടി.യു.സി സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു അദ്ധ്യക്ഷനായി. വിജയൻ കുനിശേരി,വി.ബി.ബിനു,വാഴൂർ സോമൻ,പി.രാജു,കെ.വി.കൃഷ്ണൻ,കെ.മല്ലിക,കെ.എസ്.ഇന്ദുശേഖരൻ നായർ,എച്ച്.രാജീവൻ,പി.സുബ്രഹ്മണ്യൻ,ആർ.പ്രസാദ് സി.പി.മുരളി,പി.കെ.കൃഷ്ണൻ,കെ.സി.ജയപാലൻ,താവം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.മോഹൻദാസ് സ്വാഗതം പറഞ്ഞു.