ആലപ്പുഴ: ലഹരി വർജ്ജന മിഷൻ ' വിമുക്തി'യുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ചിരുന്ന ബോധവത്കരണ പരിപാടികൾ 20ന് സമാപിക്കും. ജില്ലാതല സമാപന സമ്മേളനം 20ന് രാവിലെ 9:30 ന് പുന്നപ്ര കാർമൽ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിക്കും.