ആലപ്പുഴ: നൂറനാട് പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വള്ളത്തിനും, വലയ്ക്കുമുള്ള പലിശ രഹിത വായ്പയുടെ വിതരണം മത്സ്യഫെഡ് ചെയർമാൻ .പി.പി.ചിത്തരഞ്ജൻ നിർവഹിച്ചു. നൂറനാട് സംഘം പ്രസിഡന്റ് പി.ജോസ് അദ്ധ്യക്ഷനായി .നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻനായർ, മത്സ്യഫെഡ് ഭരണസമിതിയംഗം രാജാദാസ്, വാർഡ് മെമ്പർ ആർ.രാജേഷ്‌കുമാർ, കെ.സജീവൻ, ബിജി എന്നിവർ പങ്കെടുത്തു.