ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം 11ാം നമ്പർ തലവടി പുതുപ്പറമ്പ് ശാഖയിലെ യൂത്ത്‌മൂവ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി.വിനോച്ചൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു, ശാഖ സെക്രട്ടറി മനോജ് ചിറപ്പറമ്പ്, ശ്യാം ശാന്തി,കെ.പി.പ്രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രജീഷ് കുമാർ (പ്രസിഡന്റ്), അശ്വതി (വൈസ് പ്രസിഡന്റ്), കെ.പി പ്രതീഷ് (സെക്രട്ടറി), കെ.പി.വിശാഖ് (ജോയിന്റ് സെക്രട്ടറി), ശ്യം ശാന്തി(യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.