ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പും ജില്ല വെറ്ററിനറി കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച 'വാണിജ്യാടിസ്ഥാനത്തിൽ ആടു വളർത്തൽ' ശില്പശാല ഴ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുത്ത 40 കർഷകർക്ക് മൂന്നു ദിവസത്തെ പരിശീലനവും ഒരു ദിവസത്തെ പഠനയാത്രയുമാണ് സംഘടിപ്പിച്ചത്. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. മേരി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ഉണ്ണികൃഷ്ണൻ, ഡോ. ഡി.കെ. വിനുജി, ഡോ. ഷൈൻ കുമാർ, ഡോ. വിമൽ സേവ്യർ,സി ജി മധു എന്നിവർ പങ്കെടുത്തു.