മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 3297ാം നമ്പർ ഭരണിക്കാവ് വടക്ക് ശാഖയിലെ 4ാമത് മഹാഗണപതി പ്രതിഷ്ഠാ വാർഷികവും ഗുരുദേവ പഞ്ചലോഹവിഗ്രഹ പുന:പ്രതിഷ്ഠ മഹോത്സവവും ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് രാവിലെ ഗണപതിഹോമം, 9ന് മൃത്യുഞ്ജയഹോമം, 11ന് സുദർശനഹോമം, വൈകിട്ട് 6ന് ഗുരുപൂജ, തുടർന്ന് ഭഗവതിസേവ.19ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, വൈകിട്ട് 6ന് ഗുരുപൂജ. 20ന് രാവിലെ 7ന് ഗുരുപൂജ, 9നും 9.45നും മദ്ധ്യേ ക്ഷേത്രാചാര്യൻ ശിവബോധാനന്ദസ്വാമിയുടെയും ക്ഷേത്രതന്ത്രി സുജിത്ത് തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ പുനപ്രതിഷ്ഠ, 11നും 11.30നും മദ്ധ്യേ തൃക്കൊടിയേറ്റ്. 21ന് ശിവരാത്രി മഹോത്സവം. രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും.