ph

കായംകുളം: പുതുപ്പള്ളിയിലെ കൂട്ടുംവാതുക്കൽ പാലത്തിന്റെ നിർമ്മാണം പുരോഗമി​ക്കുകയാണ്. എന്നാൽ പാലം വരുമ്പോൾ അതി​ന്റെ പ്രയോജനം പൂർണ തോതി​ൽ ലഭി​ക്കണമെങ്കി​ൽ പാലം മുതൽ കുന്നത്താലുമൂട് വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ട് വയ്ക്കുകയാണ് .

ഇടുങ്ങിയ പാലങ്ങളോടുകൂടിയ തകർന്നു കി​ടക്കുന്ന റോഡ് വീതികൂട്ടി ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ പാലം വഴി തീരദേശ ജനതയ്ക്ക് ദേശീയപാതയുമായി ബന്ധപ്പെടാൻ കഴിയൂവെന്ന് സമീപവാസി​കൾ പറയുന്നു,

തോട്ടപ്പള്ളി മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാത വി​ട്ട് യാത്രചെയ്യുവാനും ആറാട്ടുപുഴ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്ത് നിവാസികൾക്ക് വേഗം ദേശീയപാതയി​ൽ എത്തുവാനും പാലം പ്രയോജനപ്പെടും. തകർന്നുകിടക്കുന്ന ഈ റോഡ് കൂടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം.


അധി​കൃതർ,

ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്

50

കൂട്ടും വാതുക്കൽ കടവ് പാലം നിർമ്മാണത്തി​ന് അനുവദി​ച്ചത് 50 കോടി രൂപയാണ്

.........

കടമ്പകൾ കടന്നൊരു പാലം

കണ്ടല്ലൂർ -ദേവികുളങ്ങര പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. പാലം നിർമ്മാണത്തിന് നാല് വർഷം മുൻപ് തന്നെ സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചുവെങ്കിലും യാത്രക്കാർ കുറവായതിനാൽ പാലം ലാഭകരമല്ലെന്ന ചീഫ് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു.

ജില്ലയുടെ തെക്കേ അതിർത്തിയിലുള്ള കടത്ത് കടവായ പാലം യാഥാർത്ഥ്യമാകുന്നതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 8 മുതൽ 11വരെയുള്ള വാർഡുകളും ദേവികുളങ്ങര പഞ്ചായത്തിലെ 12–ാം വാർഡും ആറാട്ടുപുഴ പഞ്ചായത്തിലെ 5–ാം വാർഡും ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇത്.

പാലം കയറി​ വരുമോ

വി​കസനം?

ദേവികുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡിൽ ആയിരത്തിലേറെ ആളുകളാണ് താമസിക്കുന്നത്. കായലിന് അപ്പുറമുള്ള കേവലം ഒരു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ – ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്താൻ മൂന്ന് ബസുകൾ കയറി 10 കിലോമീറ്ററോളം താണ്ടി പോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ. പാലം യാഥാർത്ഥ്യമാകുന്നതോടെ കണ്ടല്ലൂർ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേ ആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും. പാലം വരുന്നതോടെ ഈ പ്രദേശത്തിന്റെ വികസനത്തിനുള്ള സാദ്ധ്യത തെളിയും.