ആലപ്പുഴ: കയർ മാനുഫാക്ചറിംഗ് കമ്പനിയുടെ മറവിൽ സ്വകാര്യ മുതലാളിമാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അത്യാധുനിക യന്ത്രങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി ലേബൽ മാറ്റി മറിച്ചു വിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്വകാര്യ കമ്പനികളുടെ ഏജന്റായി കയർ മന്ത്രി പ്രവർത്തിക്കുകയാണെന്ന് ഷുക്കൂർ ആരോപിച്ചു. കയർ വ്യവസായത്തെ മ്യൂസിയങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് മന്ത്രിക്ക് താല്പര്യം.തെറ്റായ നയം ചെറുകിട കയർഫാക്ടറി മേഖലയിലും കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണെന്നും ഷുക്കൂർ പറഞ്ഞു.