ഹരിപ്പാട്: അൻപൊലി സ്ഥലത്ത് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിങ്ങോലി സനീഷ് ഭവനത്തിൽ സനീഷ് (36)ആണ് കുത്തേറ്റത്. സംഭവത്തിൽ ചിങ്ങോലി രാജി ഭവനത്തിൽ രാജേഷി​(30) നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ചിങ്ങോലി ചൂരവിള സ്കൂളിന് തെക്കുവശം പനച്ചയിൽ ക്ഷേത്രത്തിലേക്കുള്ള അൻപൊലി നടക്കുന്നതിനി​ടെ വാക്കുതർക്കത്തെ തുടർന്ന് രാജേഷ് സനീഷിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിനു കുത്തേറ്റ സനീഷ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.