gopalakrishnannair

മാന്നാർ : മൃഗസംരക്ഷണവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും മാന്നാർ നായർ സമാജം സ്കൂൾ മുൻ മാനേജരുമായ കൊച്ചുന്തറാട്ട് മന്നൻകരച്ചിറ പാരാത്ര വീട്ടിൽ ഡോ. വി.എൻ. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്കാരംഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പി.ടി.ആനന്ദവല്ലിയമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്., മുത്തൂർ). മക്കൾ: ജി. ജ്യോതിലക്ഷ്മി, ഡോ.ജി. ജയലക്ഷ്മി, (കേരള കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാനകേന്ദ്രം, കുമരകം), ജി. രൂപലക്ഷ്മി (ഫസ്റ്റ് അബുദാബി ബാങ്ക്, യു.എ.ഇ.). മരുമക്കൾ: ഡോ.കെ.സദാശിവൻപിള്ള (ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, 11 ബെറ്റ്, ചെന്നൈ), വിനോദ് കുമാർ, ബിനു നായർ (അബുദാബി).